Join News @ Iritty Whats App Group

തലശ്ശേരി ഇരട്ടക്കൊല; മൂന്ന് പ്രതികളുടെ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി; വിധി നാളെ


തലശ്ശേരി: മയക്കുമരുന്ന്‌ മാഫിയ സംഘത്തെ ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യത്തില്‍ സി.പി.എം പ്രവര്‍ത്തകരായ നിട്ടൂര്‍ ഇല്ലിക്കുന്നിലെ ത്രിവര്‍ണയില്‍ കെ.

ഖാലിദ് (52), സഹോദരി ഭര്‍ത്താവ്‌ പൂവനാഴി ഷമീര്‍ (40) എന്നിവരെ കുത്തിക്കൊന്ന കേസില്‍ മൂന്ന്‌ പ്രതികളുടെ ജാമ്യഹരജിയില്‍ ജില്ല സെഷന്‍സ്‌ കോടതിയില്‍ വാദം പൂര്‍ത്തിയായി.

അഞ്ചുമുതല്‍ ഏഴുവരെ പ്രതികളായ പിണറായി പടന്നക്കരയിലെ വാഴയില്‍ ഹൗസില്‍ സുജിത്‌കുമാര്‍ (45), വടക്കുമ്ബാട്‌ പാറക്കെട്ടിലെ തേരേക്കാട്ടില്‍ ഹൗസില്‍ അരുണ്‍കുമാര്‍ (38), പിണറായി പുതുക്കുടി ഹൗസില്‍ ഇ.കെ. സന്ദീപ്‌ (38) എന്നിവരാണ്‌ ജാമ്യഹരജി നല്‍കിയത്‌. വെള്ളിയാഴ്ച കോടതി വിധിപറയും. 

പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. അജിത്‌കുമാര്‍ ഹാജരായി. നവംബര്‍ 23ന്‌ വൈകീട്ട്‌ തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് മുന്നിലാണ്‌ ലഹരിമാഫിയ സംഘം ഖാലിദിനെയും ഷമീറിനെയും കുത്തിക്കൊന്നത്‌. 

നിട്ടൂര്‍ ചിറക്കക്കാവ് വെള്ളാടത്ത്‌ ഹൗസില്‍ സുരേഷ്‌ബാബു എന്ന പാറായി ബാബു ഉള്‍പ്പെടെ ഏഴുപേരാണ്‌ പ്രതികള്‍. പാറായി ബാബുവാണ് രണ്ടുപേരെയും കുത്തിയത്. ഖാലിദ് തലശ്ശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group