Join News @ Iritty Whats App Group

ആറളം ആദിവാസി പുനരധിവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ മൂന്ന് കാട്ട് കൊമ്പന്മാരെ വനത്തിലേക്ക് തുരത്തി.

 ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്ക് 55-ൽ ജനവാസ കേന്ദ്രത്തിൽ തമ്പടിച്ച് ഭീതി വിതച്ച മൂന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. മല്ലിക ജോഷി, നിർമ്മലമുരളി എന്നിവരുടെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനകൾ എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആർ ആർ ടി ഡപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്കൽ വീട്ടിൽ, ആറളം സെക്ഷൻ ഫോറസ്റ്റർ കെ. രമേശൻ, അരുൺ രമേശ്, മുഹമ്മദ് ഷാഫി, മനോജ് വർഗീസ്, പി.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് വാച്ചർമാരടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് കാട്ടാനകളെ സാഹസികമായി പുനരധിവാസ മേഖലയിൽ നിന്ന് വിയറ്റ്നാം ഭാഗത്തെ വനത്തിലേക്ക് തുരത്തിയത്. തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാനകൾ വനപാലകർക്ക് നേരെയും തിരിഞ്ഞെങ്കിലും രണ്ട് ഘട്ടമായി നടത്തിയ പരിശ്രമത്തിലാണ് കാട്ടാനകളെ ജനവാസ മേഖലയിൽ നിന്നും വനത്തിലേക്ക് തുരത്താനായത്.

Post a Comment

Previous Post Next Post
Join Our Whats App Group