Join News @ Iritty Whats App Group

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കെതിരേ ലൈംഗികാതിക്രമം ! യുവാവ് പിടിയില്‍…



കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാണക്കാരി കുറുമുള്ളൂര്‍ ആനിത്തോട്ടംകാലായില്‍ റോബിനെ (23) യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം കാണക്കാരി വെന്പള്ളി കനാല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തി ഇയാള്‍ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group