Join News @ Iritty Whats App Group

കെ.എസ് ടി.എം ജനകീയ ചർച്ച സംഘടിപ്പിച്ചു

കണ്ണൂർ: കാൽനൂറ്റാണ്ടിന്റെ വിദ്യാഭ്യാസം വിലയിരുത്തപ്പെടാതെ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുന്നത് എങ്ങിനെ എന്ന തലക്കെട്ടിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കാൽ ടെക്സിൽ സായാഹ്ന ജനകീയ ചർച്ച സംഘടിപ്പിച്ചു. കെ.എസ് ടി എം സംസ്ഥാന പ്രസിഡന്റ് സി.പി. റഹ് ന ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടി വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ള്ളിയിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് നൗഷാദ് ചേലേരി മുഖ്യ പ്രഭാഷണം നടത്തി. യു.കെ.ബാലചന്ദ്രൻ മാസ്റ്റർ (കെ.പി.എസ് ടി.എ), മുനീർ മാസ്റ്റർ ( കെ.എസ്.ടി.യു), കെ.പി. ഷറഫുദ്ദീൻ മാസ്റ്റർ (കെ.എ.ടി.എഫ്) , അബ്ദുള്ള മാസ്റ്റർ പുത്തൂർ(കെ.യു.ടി.എ ) കെ.എം. റഷീദ (കെ.എസ്.ഇ.എം) എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. എം. ഖദീജ സ്വാഗതവും ടി.പി. മുഹമ്മദ് നിസാമി നന്ദിയും പറഞ്ഞു.
പ്രസ് :ശംസുദ്ധീൻ ഇരിട്ടി
8606433047

Post a Comment

Previous Post Next Post
Join Our Whats App Group