Join News @ Iritty Whats App Group

അജ്മീർ ദർഗയിൽ ലോകസമാധാനത്തിനായി ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ആന്‍ഡ് കോ-ഓപ്പറേഷന്‍ കോണ്‍ഫറന്‍സ്


അജ്മീര്‍: ലോകസമാധനത്തിനായി ഓള്‍ ഇന്ത്യ ഉലമ ആന്റ് മഷൈഖ് ബോര്‍ഡ്, ചിഷ്തി ഫൗണ്ടേഷന്‍, വേള്‍ഡ് സൂഫി ഫോറം എന്നിവ ചേര്‍ന്ന് 2022-ലെ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ആന്‍ഡ് കോ-ഓപ്പറേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫ് ദര്‍ഗയിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കോണ്‍ഫറന്‍സില്‍ നിരവധി യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു.

ഹസ്രത്ത് സയ്യിദ് മുഹമ്മദ് അഷ്റഫ് കിച്ചൗച്ചാവിയുടെ നേതൃത്വത്തില്‍ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മഷൈഖ് ബോര്‍ഡ്, ചിഷ്തി ഫൗണ്ടേഷന്‍, വേള്‍ഡ് സൂഫി ഫോറം എന്നിവ ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. ജര്‍മ്മനിയിലെ വേള്‍ഡ് പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൂഫിസത്തിന്റെ പ്രസിഡന്റ് ഷെയ്ഖ് ഇഷ്റഫ് എഫെന്‍ഡി, ടാന്‍സാനിയയിലെ ദാര്‍ അല്‍-സലാമിലെ ഷെയ്ഖ് അല്‍-ഹാദ് മുഫ്തി തുടങ്ങി ഗ്ലോബല്‍ സ്പിരിച്വല്‍ ലീഡര്‍ഷിപ്പിന്റെയും പീസ് മേക്കറിന്റെയും പ്രതിനിധി സംഘത്തിലെ പതിനൊന്ന് അംഗങ്ങളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

സര്‍വ് ധരം മൈത്രി സംഗ് സംഘടനയുടെ പ്രകാശ് ജെയിന്‍, സര്‍ദാര്‍ ദിലീപ് സിംഗ് ചബ്ബ്ര ജി, ദീദി യോഗിനി ജി ബ്രഹ്‌മകുമാരിസ്, റവ. കര്‍ദിനാള്‍ ഇന്ദര്‍ സിംഗ് ജി എന്നിവരുടെ സാന്നിധ്യത്തില്‍ അജ്മീര്‍ ഷെരീഫ് സിറ്റി ഇന്റര്‍ഫെയ്ത്ത് നേതൃത്വം എല്ലാ അന്താരാഷ്ട്ര പീസ് മേക്കര്‍ പ്രതിനിധി സംഘത്തെയും അഭിവാദ്യം ചെയ്ത് സംസാരിച്ചു. അജ്മീര്‍ ഷെരീഫ് ദര്‍ഗ സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള സന്ദേശം പങ്കിടാനുള്ള ഒരു വേദി കൂടിയാണെന്നും അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചതിന് നന്ദി പറയുന്നുവെന്നും നേതൃത്വം പറഞ്ഞു.

ഇന്‍ഡോറിലെയും മുംബൈയിലെയും സൂഫി സംഗീതജ്ഞരുടെ സംഘടനയായ സൂഫിവാദി പ്രതിനിധികളായ ഡോ. താരിഖ് ഫൈസും അഫ്താബ് ഖദ്രിയും കോണ്‍ഫറന്‍സില്‍ സൂഫി കവ്വാലി അവതരിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര പ്രതിനിധി സംഘം ദര്‍ഗ അജ്മീര്‍ ഷെരീഫില്‍ പ്രാര്‍ത്ഥനയും വിശുദ്ധ ഗിലാഫ് മുബാറക്കുംഭക്ഷണ വിതരണവും നടത്തി.

ഗദ്ദി നാഷിന്‍ ദര്‍ഗ അജ്മീര്‍ ഷെരീഫിലെ ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി, കഴിഞ്ഞ 800 വര്‍ഷമായി അജ്മീര്‍ ദര്‍ഗ ഷെരീഫിലെ സൂഫി ആരാധനാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന ഖുദ്ദാം ഇ ഖവാജ ഗരീബ് നവാസ്, അഞ്ജുമന്‍ സയ്യിദ് സദ്ഗാന്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ സയ്യിദ് മുനവര്‍ ചിഷ്തി എസ്ബി, ഖുദ്ദാം ഇ ഖവാജ കമ്മ്യൂണിറ്റിയിലെ മുതിര്‍ന്ന അംഗവും പ്രമുഖ സൂഫി കവിയുമായ സയ്യിദ് ഇമ്രാന്‍ ഖവാജ്ഗാനി ചിഷ്തി എസ്ബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിനിധി സംഘത്തെ അഭിവാദ്യം ചെയ്തത്.

ആഗോള പ്രതിനിധികള്‍ക്ക് മുന്നില്‍ ജി 20 ഫോറത്തിന്റെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തെക്കുറിച്ച് പറഞ്ഞ ഹാജി സയ്യിദ് സല്‍മാന്‍ ചിഷ്തി,2023ല്‍ അന്താരാഷ്ട്ര സഹകരണത്തിനായി ഇന്ത്യയിലുടനീളം200-ലധികം പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group