ഇരിട്ടി: 'കൈകോർക്കുക ലഹരി മുക്ത ഉളിയിൽ സാധ്യമാക്കാൻ എന്ന സന്ദേശവുമായി ഉളിയിൽ കലാഗ്രാമം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷയായി. റിട്ട: എക്സൈസ് ഇൻസ്പെക്ടറും മനശാസ്ത്ര
നവിദഗ്ദനുമായ എം.വി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ കോമ്പിൽ അബ്ദുൾ ഖാദർ, ടി.കെ.ഷരീഫ, യു.കെ.ഫാത്തിമ, പി. സീനത്ത്, ഇബ്രാഹിം മുണ്ടേരി, എം.അജേഷ്, എൻ.വി.ബാലകൃഷ്ണൻ, ടി.കെ.മുഹമ്മദലി, അബ്ദുൾ സത്താർ, എം.പി.അബ്ദുറഹ്മാൻ, സി.എം. മുസ്ഥഫ,
കെ.സാദിഖ്, സുബൈർ, അഫ്സൽ ഹുസൈൻ, കെ.വി.ഗഫൂർ, വാഹിദ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി
Post a Comment