തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണംല അവസാനിപ്പിക്കുന്നു. കേസ് അന്വേഷണ പരിധിയിൽ വരില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കത്ത് പ്രകാരം നിയമനം നടന്നിട്ടില്ലെന്നും സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മേയറുടെ കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താനായില്ല, മേയർ കത്തെഴുതിയില്ലെന്നാണ് മൊഴി, കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധനത്തിന്റെ പരിധിയിലേക്ക് അന്വേഷണം നിലനിൽക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണെന്നും അതുകൊണ്ട് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ ഈ വിഷയങ്ങൾ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- ഒന്ന് റിപ്പോർടട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. കത്തിൽ ഹൈക്കോടതിയിലുള്ള കേസിൽ വിജിലൻസ് ഈ നിലപാട് അറിയിക്കും. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രന്റെ ലെറ്റർപാഡിൽ എഴുതിയ കത്ത് ഈ മാസം 5നാണ് പുറത്തുവന്നത്. ഒരു നേതാവ് വാട്സാപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതോടെയാണ് കത്ത് ചോർന്നത്.
Post a Comment