മലപ്പുറം: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടുനൽകിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശത്തിനെതിരെ മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്‍ദു റബ്ബ്. ആർഎസ്എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്കു വില കൽപ്പിച്ചിട്ടുണ്ടോയെന്നും ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണെന്നും അബ്ദു റബ്ബ് ചോദിച്ചു.
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണതും ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍എസ്എസുകാരന്‍ വെടിയുതിർത്തിട്ടാണെന്ന് അബ്ദു റബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
RSS ൻ്റെ മൗലികാവകാശങ്ങൾക്കു
വേണ്ടി ശബ്ദിക്കാൻ,
RSS ൻ്റെ ശാഖകൾക്കു സംരക്ഷണം
നൽകാൻ.. RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങൾക്കു
വില കൽപ്പിച്ചിട്ടുണ്ടോ..!
മത ന്യൂനപക്ഷങ്ങൾക്കും,
മർദ്ദിത പീഢിത വിഭാഗങ്ങൾക്കും
ജീവിക്കാനും, വിശ്വസിക്കാനും,
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയും, അവരെ
ഉൻമൂലനം ചെയ്യാൻ
പദ്ധതിയിടുകയും ചെയ്യുന്ന
RSS നെ സംരക്ഷിക്കേണ്ട
ബാധ്യത ആർക്കാണ്.
RSS അന്നും, ഇന്നും RSS തന്നെയാണ്.
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ്
പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.
RSS കാരൻ വെടിയുതിർത്തിട്ടാണ്.
അതെങ്കിലും മറക്കാതിരുന്നു കൂടെ.
Post a Comment