തിരുവന്തപുരം കോര്‍പറേഷനിലെ ഒഴിവ് വന്ന താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടി കേഡര്‍മാരെ നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. പുറത്തുവന്ന കത്തിനെ അപ്പാടെ തള്ളിയാണ് പാര്‍ട്ടിക്ക് മേയര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. മേയര്‍ എന്ന നിലയില്‍ താന്‍ കത്ത് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പനെ ഫോണില്‍ വിളിച്ചാണു മേയര്‍ വിശദീകരണം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയാകുന്നു. കത്ത് വ്യാജമല്ലന്ന് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. വ്യാജ കത്താണെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും.അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് സി പി എം ശ്രമിക്കുന്നത്
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് സി പി എം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്്. ഒരണ്ണമല്ല രണ്ട് കത്താണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് സി പി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനില്‍ എഴുതിയ കത്തും മറ്റൊന്ന് മേയര്‍ എഴുതിയ കത്തും. രണ്ടിന്റെയും അടിസ്ഥാനം താല്‍ക്കാലിക നിയമനങ്ങള്‍ തന്നെയാണ്.ഇതേ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഇടപെട്ട് ഒഴിവുകളില്‍ നിയമനം എംപ്ളോയ്മെന്റ് എക്സേഞ്ച് വഴിയാക്കിയിട്ടുണ്ട്.
Post a Comment