പണം പണമായി ഇന്ന് കൊണ്ടുനടക്കാത്തവരാണ് ഇന്ന് കൂടുതലും. എടിഎം കാർഡ് ആയിരിക്കും മിക്കവാറും വാലറ്റുകളിൽ ഇടംപിടിക്കുക. അത്യാവശ്യ സമയങ്ങളിൽ എടിഎമ്മിൽ നിന്നും പിൻവലിക്കുക എന്നതാണ് പല ആളുകളും ചെയ്യറുള്ളത്. ഇങ്ങനെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ കീറിയതോ കേടുപാടുകളുള്ളതോ ആയ കറൻസിയാണ് ലഭിക്കുന്നത് എന്നുണ്ടെങ്കിൽ എന്തുചെയ്യും? ഈ രൂപ നമുക്ക ഇടപാടുകൾക്ക് ഉപയോഗിക്കാൻ കഴിയില്ല. അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം എന്താണെന്നുവെച്ചാൽ, മെഷീനുള്ളിൽ പെട്ട് കീറിയതോ കരിഞ്ഞതോ ആയ നോട്ടുകൾ എന്ത് ചെയ്യും എന്നുള്ളതാണ്.
എന്താണ് ഡാമേജ് കറൻസി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡ പ്രകാരം, കറൻസി കീറി രണ്ടു കഷ്ണങ്ങളായതോ വ്യക്തതയില്ലാതെ പ്രിന്റ് ചെയ്തതോ കരിഞ്ഞതോ ആയ നോട്ടുകളെയാണ് ആര്‍ ബി ഐ പൂർണമായും ഉപയോഗ ശൂന്യമായ നോട്ടുകളായി കണക്കാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയതിലോ അശോക ചക്ര ചിഹ്നം, മഹാത്മാഗാന്ധിയുടെ ചിത്രം, ഗവർണറുടെ ഒപ്പ്, പ്രോമിസ് ക്ലോസ്, വാട്ടർമാർക്ക് എന്നിവയിലോ അവ്യക്തതയോ കീറുകയോ ചെയ്താൽ പിന്നീട് ഇവ വിപണിയിൽ തുടർന്ന് ഉപയോഗിക്കാൻ സാധിക്കില്ല.
നോട്ടുകൾ മാറ്റി വാങ്ങാം
ഇത്തരത്തിൽ ഡാമേജ് ആയ കറൻസികൾ നിങ്ങളുടെ അടുത്തുള്ള പൊതുമേഖലാ ബാങ്കിന്റെ ശാഖയിൽ നിന്നോ ഏതെങ്കിലും സ്വകാര്യമേഖലാ ബാങ്കിന്റെ ശാഖയിൽ നിന്നോ മാറ്റി വാങ്ങാവുന്നതാണ്. ഇനി അതും അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കറൻസി ഇഷ്യൂ ഓഫീസിൽ എത്തി മാറ്റി വാങ്ങാവുന്നതാണ്. എന്നാൽ ബാങ്കുകൾ ഇതിന് സർവീസ് ചാർജ് ഈടാക്കിയേക്കും. ഉയർന്ന മൂല്യം ഉണ്ടെങ്കിൽ അവ ക്രെഡിറ്റ് ചെയ്ത നൽകാനും സമയമെടുത്തേക്കാം
Post a Comment