കൽപ്പറ്റ : വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു. ഒളിവിൽ കഴിയുന്ന അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ മൂന്ന് ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് പരാതികൾ ഉയരുന്നുണ്ട്. എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.
വയനാട് പോക്സോ കേസ്: എഎസ്ഐയുടെ അറസ്റ്റ് വൈകുന്നു, നടപടിക്ക് ഡിജിപിക്ക് കുട്ടിയുടെ അച്ഛന്റെ കത്ത്
News@Iritty
0
Post a Comment