അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക ഉയര്‍ത്തി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യുന്നതിന് 2500 ദിര്‍ഹം ആയിരുന്നത് 5000 ദിര്‍ഹമാക്കി ഉയര്‍ത്തി.
പാര്‍ട്ണര്‍/ഇന്‍വെസ്റ്റര്‍ വിസക്കാര്‍ കുടുബാംഗങ്ങളെയും ഗാര്‍ഹിക തൊഴിലാളികളെയും സ്പോണ്‍സര്‍ ചെയ്യുന്നതിന് 1500 ദിര്‍ഹം ആയിരുന്നത് 3000 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതില് 5000 ദിര്‍ഹമാക്കി. നിലവില്‍ ഇത് 2000 ദിര്‍ഹം ആയിരുന്നു. വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പ്രതിദിന പിഴ 50 ദിര്‍ഹവുമാക്കി.
Post a Comment