മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം നടത്തിയത് തന്നെ അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് കത്തയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചില്ല. ഇത് ചട്ടലംഘനമാണെന്ന് കത്തിലുണ്ട്.
മുഖ്യമന്ത്രി വിദേശത്തു പോയപ്പോള്‍ പകരം ചുമതല ആര്‍ക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ കത്ത് അയച്ചത്. കത്തിന്റെ പകര്‍പ്പ് പ്രധാന മന്ത്രിക്കും അയച്ചിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ സിപിഎമ്മിന്റെ സംസ്ഥാനനേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സി.പി.എം ഗൗരവമായി പരിഗണിക്കുന്നുണ്ട്.
Post a Comment