Join News @ Iritty Whats App Group

തലശ്ശേരിയില്‍ കാറില്‍ ചാരിയതിന് കുട്ടിയെ ചവിട്ടിയ സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു



തലശ്ശേരി: കാറില്‍ ചാരിയതിന് കുട്ടിയെ ചവിട്ടിയ കേസില്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്്. 15 ദിവസംകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തലശ്ശേരി സിജെഎം കോടതിയിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെയുള്ള നരഹത്യാശ്രമമാണ് പ്രതി നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നവംബര്‍ മൂന്നിനാണ് തലശ്ശേരി ജംഗഷ്‌നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് പിന്നിലായി ചാരിനിന്നതിനാണ് ആറു വയസ്സുള്ള കുട്ടിയെ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഷാദ് ചവിട്ടിയത്. സംഭവത്തില്‍ മുഹമ്മദ് ശിഹാദിനെ പോലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് മുഹമ്മദ് ശിഹാദിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.

കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയെയാണ് ഇയാള്‍ കാറില്‍ ചാരിനിന്നു എന്ന കുറ്റത്തിന് ചവിട്ടി തെറിപ്പിച്ചത്. നാട്ടുകാര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇയാളും കുടുംബവും പറഞ്ഞത്.

തലശ്ശേരി എ.എസ്.പി നിഥിന്‍ രാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് പോലീസ് ആദ്യം വിട്ടയച്ചതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

ചവിട്ടില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ച കുട്ടി ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group