ദില്ലി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കോട്ടയ്ക്കൽ സ്വദേശി നന്ദനയാണ് മരിച്ചത്. മിറാൻഡ കോളേജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു.മുറിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി മറ്റു നടപടികൾ പൂർത്തിയാക്കിമൃതദേഹം ജഹാംഗീർ പുരിയിലെ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ നാളെ എത്തിയതിന് ശേഷം പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ നാട്ടിൽ കൊണ്ടുപോകും.
മലയാളി വിദ്യാർത്ഥിനി ദില്ലിയിൽ മരിച്ച നിലയിൽ
News@Iritty
0
Post a Comment