ജൽ ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി ഉൽഘാടനം ഗ്രാമപഞ്ചായത്ത് മാടത്തിൽ തട്ട് റോഡ് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി.രജനിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ സ്വാഗതഭാഷണം നടത്തി. കേരള വാട്ടർ അതോറിറ്റി മട്ടന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. എം. പ്രകാശൻ ജൽ ജീവൻ മിഷൻ പദ്ദതി റിപ്പോർട്ട് അവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി കെ . എൻ പത്മാവതി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ജെസ്സി പി. എൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി വി. പ്രമീള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി മുജീബ് കുഞ്ഞിക്കണ്ടി, അമർജിത്,മെമ്പർ മാരായ ഷൈജൻ ജേകബ്, സുഭാഷ് രാജൻ,ISA- ജീവൻജ്യോതി -കൽപറ്റ ജൽ ജീവൻ മിഷൻ ടീം ലീഡർ ശ്രീമതി ശ്യാമിലി ശശി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മെമ്പർ ശ്രീ. സാജിത് നന്ദിയറിയിച്ചു.
Post a Comment