വിവാഹം എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഒരു പ്രധാന സംഭവമാണല്ലൊ. അവരവര്‍ക്ക് പ്രിയപ്പെട്ട എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുന്നതും പതിവാണല്ലൊ.
എന്നാല്‍ തന്‍റെ വിവാഹത്തിന് രാജ്യത്തെ പ്രധാന മന്ത്രിയേയും സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും ക്ഷണിക്കുമെന്നറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളൊരു വരന്‍.
യുപിയിലെ ഷാംലി ജില്ലയില്‍ താമസിക്കുന്ന അസീം മന്‍സൂരിയാണ് നവംബര്‍ ഏഴിന് നടക്കുന്ന തന്‍റെ വിവാഹത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ക്ഷണിക്കാന്‍ ഒരുങ്ങുന്നത്.
2.3 അടി ഉയരം മാത്രമുള്ള അസീം മന്‍സൂരിക്ക് വിവാഹം കഴിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വര്‍ഷങ്ങളായി വധുവിനെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം.
എന്തിനേറെ അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിനോട് പോലും തനിക്ക് വധുവിനെ ലഭിക്കുന്നില്ല; കണ്ടെത്താന്‍ സഹായിക്കണമെന്ന് പറഞ്ഞുകളഞ്ഞു ഈ വിരുതന്‍.
ഒടുവില്‍ 2021 മാര്‍ച്ചില്‍ അസീം തന്‍റെ വധുവായ ബുഷാരയെ കണ്ടുമുട്ടി. മൂന്നടിയാണ് ബുഷാരയുടെ ഉയരം.
ഏതായാലും പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ഡല്‍ഹിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അസീം ഇപ്പോള്‍.
വിവാഹദിവസത്തിനായി ഒരു പ്രത്യേക ഷെര്‍വാണിയും ത്രീ പീസ് സ്യൂട്ടും ഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
Post a Comment