കാക്കയങ്ങാട്: പാലാ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ എ കെ ഹസൻ്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സ്കൂളിലെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുഴക്കുന്ന് പോലീസ് പോക്സോ കേസ് എടുത്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെ കാക്കയങ്ങാടുള്ള ഇദ്ദേഹത്തിൻ്റെ വീടിനു നേരെ ആക്രമണമുണ്ടായത്.വീട്ടിലെ ചെടിച്ചട്ടികൾ തകർത്ത അക്രമിസംഘം വീട്ടിനുള്ളിൽ കയറി ഷോ കേസിലുള്ള മൊമൻ്റോകൾ വലിച്ചെറിഞ്ഞ് തകർത്ത് ഹസൻ മാസ്റ്ററുടെ ഭാര്യ സഫീറയെ ആക്രമിച്ചു.ആക്രമണത്തിൽ പരിക്കേറ്റ് സഫീറയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കക്കയങ്ങാട് പാലാ സ്കൂൾ അദ്ധ്യാപകൻ്റെ വീടിനു നേരെ ആക്രമണം: ഭാര്യക്ക് പരിക്ക്
News@Iritty
0
Post a Comment