മലപ്പുറം : ആർഎസ്എസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശം യുഡിഎഫിന് വലിയ കേടുപാടുണ്ടാക്കിയതായി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. അനവസര പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തിൽ മുസ്ലിം ലീഗിനുള്ള പ്രതിഷേധം യുഡിഎഫിൽ അറിയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സാഹചര്യം ഇനി ആവർത്തിക്കാൻ ശ്രമിക്കണം. മുസ്ലിം ലീഗ്, യുഡിഎഫ് മുന്നണി മാറുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല. കോൺഗ്രസിന്റെ നേതൃമാറ്റത്തിൽ ഇടപെടാൻ ലീഗ് താല്പര്യപ്പെടുന്നില്ല. അക്കാര്യത്തിൽ കോൺഗ്രസ് എന്തെങ്കിലും അഭിപ്രായം ചോദിച്ചാൽ ലീഗ് അഭിപ്രായം പറയുമെന്നും പിഎംഎ സലാം വിശദീകരിച്ചു.
സുധാകരന്റെ പരാമർശം: യുഡിഎഫിൽ പ്രതിഷേധം അറിയിക്കും, മുന്നണി മാറ്റം ഇപ്പോൾ ആലോചനയിലില്ലെന്ന് പിഎംഎ സലാം
News@Iritty
0
Post a Comment