ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽനിന്ന് 100 വെടിയുണ്ടകൾ എക്സൈസ് പിടികൂടിയ സംഭവം പോലീസിനെ അറിയിച്ചത് ഏഴ് മണിക്കൂർ കഴിഞ്ഞാണെന്ന് ആരോപണം.
ഇതോടെ യാത്രക്കാരെ ചോദ്യം ചെയ്യാനോ, ബസിൽ കൂടുതൽ പരിശോധന നടത്താനോ പോലീസിന് കഴിഞ്ഞില്ല.ഇതോടെ അന്വേഷണം വഴി മുട്ടിയ അവസ്ഥയിലാണ്.
ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ് ആയതിനാലാണ് പോലീസിന് എക്സൈസ് വെടിയുണ്ടകൾ കൈമാറിയത്. റൂറൽ ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് വിവരം അറിഞ്ഞ ഉടൻ തന്നെ സമഗ്ര അന്വേഷണം നടത്താൻ ഇരിട്ടി പോലീസിന് നിർദേശം നൽകി. ഇരിട്ടി ഇൻസ്പെക്ടർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ പോലീസ് കർണാടയിൽ എത്തി അന്വേഷണം ആരംഭിച്ചു.
കിളിയന്തറയിൽ നടത്തിയ വാഹന പരിശോധനയിലാണ് കർണാടകയിൽനിന്ന് കേരളത്തിലേക്കു വരികയായിരുന്ന കർണാടക ആർടിസി ബസിൽനിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 11-നായിരുന്നു സംഭവം. പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർ നടപടികൾക്കായി ഇരിട്ടി പൊലിസിന് കൈമാറിയത് വൈകിട്ട് ഏഴിനാണ്.
തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത് . ബസ് ജീവന ക്കാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും തങ്ങൾക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
Post a Comment