ഇരിട്ടി: എം ജി സർവകലാശാല യൂണിയൻ കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിട്ടി സ്വദേശി ബിപ്ലവ് കെ. നന്ദൻ. എറണാകുളം മഹാരാജാസ് കോളജിനെ പ്രതിനിധീകരിച്ചാണ് എം ജി സർവ്വകലാശാല യുണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ ബിപ്ലവ് നന്ദൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. ഇതിനെത്തുടർന്ന് എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച് മിമിക്രിയിൽ ഇൻ്റർ സോണൽ മത്സരത്തിൽ പങ്കെടുക്കാൻ ബിപ്ലവ് യോഗ്യത നേടി.
കേരള, കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾ മാറ്റുരക്കുന്ന ഇൻ്റർസോണൽ ഫെസ്റ്റിവെൽ സിസംബർ 19 മുതൽ 22 വരെ ആന്ധ്രയിലെ തിരുപ്പതിയിൽ വെച്ചാണ് നടക്കുന്നത്.
എറണാകുളം മഹാരാജാസ് കോളജ് ബി എസ് സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് ബിപ്ലവ്. ഇരിട്ടി നഗരസഭ കൗൺസിലറും ഫോട്ടോഗ്രാഫറുമായ നേരംമ്പോക്ക് നരിക്കുണ്ടത്തിലെ ക്യാപിറ്റൽ ഹൗസിൽ കെ. നന്ദനൻ്റെയും ബീനയുടെയും മകനാണ് . തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ഒന്നാം വർഷ വിദ്യാർത്ഥിയായ നീരജ് നന്ദൻ സഹോദരനാണ്.
സ്കൂൾ കലോത്സവങ്ങളിൽ മോണോ ആക്ടിൽ യു പി തലത്തിൽ ജില്ലയിലും, ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരിക്കെ മിമിക്രി, മോണോ ആക്ട് മത്സരങ്ങളിൽ ഹൈസ്ക്കൂൾ - ഹയർ സെക്കണ്ടറി തലത്തിൽ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലും ബിപ്ലവ് ഒന്നാം സ്ഥാനം നേടിയിരുന്നു. നാടകങ്ങളിലും, ഹ്രസ്വ സിനിമകളിലും, ഡോക്യുമെൻ്ററിയിലും അഭിനയിച്ചിട്ടുണ്ട്.
Post a Comment