Join News @ Iritty Whats App Group

കണ്ണൂരില്‍ റബീഉ ശംസ് വെള്ളിയാഴ്ച ആരംഭിക്കും


കണ്ണൂര്‍: ജില്ലാ ദാരിമീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരണവും മൗലീദ് സദസും"റബീഉ ശംസ് " നവംബര്‍ 25 മുതല്‍ 27 വരെ തളിപ്പറമ്ബ് ബദര്‍ മസ്ജിദ് ദാറുല്‍ ഫലാഹ് അക്കാദമിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വെള്ളി വൈകിട്ട് നാലിന് കണ്ണൂര്‍ സിറ്റി സയ്യിദ് മുഹമ്മദ് മൗലാ മഖാം സിയാറത്തോടെ ചടങ്ങ് തുടങ്ങും. 26ന് രാവിലെ ഒമ്ബത് മുതല്‍ തളിപ്പറമ്ബ് ബദര്‍ മസ്ജിദ് ദാറുല്‍ ഫലാഹ് അക്കാദമിയില്‍ നടക്കുന്ന പണ്ഡിത സംഗമം സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

27ന് വൈകിട്ട് അഞ്ചിന് തളിപ്പറമ്ബ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജിന് സമീപമുള്ള ശൈഖുനാ ശംസുല്‍ ഉലമ നഗരിയില്‍ വച്ച്‌ സമാപന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 

വാര്‍ത്താസമ്മേളനത്തില്‍ കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്, അബ്ദുല്‍ ഫത്താഹ് ദാരിമി മണിയൂര്‍, അയ്യന് ദാരിമി പൂമംഗലം എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group