Join News @ Iritty Whats App Group

ജനാധിപത്യ മഹിളാ അസോസിയേഷന്‍: സൂസൻ കോടി പ്രസിഡന്റ് സി എസ് സുജാത സെക്രട്ടറി


ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി എസ് സുജാതയേയും തെരഞ്ഞെടുത്തു. ഇ പത്മാവതിയാണ് ട്രഷറർ. 37 അംഗ എക്സിക്യൂട്ടീവിനേയും ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

വെെസ് പ്രസിഡന്റുമാരായി എം വി സരള, കെപിവി പ്രീത, ഇ സിന്ധു, കെ ജി രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ കെ ആർ വിജയ, കെ വി ബിന്ദു, കോമളം അനിരുദ്ധൻ, ടി ഗീനാകുമാരി, ശെെലജ സുരേന്ദ്രൻ, രുഗ്മിണി സുബ്രഹ്മണ്യൻ എന്നിവരേയും ജോയിൻറ് സെക്രട്ടറിമാരായി എം സുമതി, പി കെ ശ്യാമള, പി പി ദിവ്യ, കെ കെ ലതിക, വി ടി സോഫിയ, സുബെെദ ഇസ്ഹാഖ്, മേരി തോമസ്, ടി വി അനിത, സബിതാ ബീഗം, എസ് പുഷ്പലത എന്നിവരേയും തെരഞ്ഞെടുത്തു.

മൂന്ന് ദിവസമായി എം സി ജോസഫെെൻ നഗറിൽ ചേരുന്ന സമ്മേളനം ഇന്ന് വെെകിട്ട് ലക്ഷം പേരുടെ പ്രകടനത്തോടും പൊതുസമ്മേളനത്തോടുംകൂടി സമാപിക്കും. വൈകിട്ട്‌ നാലിന്‌ ഇ എം എസ് സ്‌റ്റേഡിയത്തിലെ മല്ലുസ്വരാജ്യം നഗറിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനംചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, എസ്‌ പുണ്യവതി, യു വാസുകി, പി കെ ശ്രീമതി, കെ കെ ഷൈലജ, പി സതീദേവി, മന്ത്രിമാരായ ആർ ബിന്ദു, വീണാ ജോർജ് എന്നിവർ സംസാരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group