ബിലാസ്പുർ (ഛത്തീസ്ഗഢ്): ബീഫ് വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം രണ്ട് പേരെ ക്രൂരമായി മര്‍ദിച്ച് വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചു. ഛത്തിസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ബീഫ് വിൽപ്പനക്കായി കടത്തിയെന്നാരോപിച്ച് ഇരുവരെയും ബെല്‍റ്റ് കൊണ്ട് അടിക്കുന്നതും വിവസ്ത്രരാക്കി നടത്തിക്കുന്ന വീഡിയോയുമാണ് പ്രചരിച്ചത്. സംഭവത്തിൽ പൊലീസ് മർദ്ദനമേറ്റവരെ കസ്റ്റഡിയിലെടുത്തു.
രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായും ഇരുവരുടെയും പക്കല്‍ നിന്നും 33 കിലോഗ്രാം ബീഫ് പിടിച്ചെടുത്തതായും പൊലീയ് അറിയിച്ചു. നരസിങ് ദാസ്, റാംനിവാസ് മെഹര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പ്രതികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നതിന് പൊലീസ് വിശദീകരണം നൽകിയില്ല. ഇരുചക്രവാഹനത്തില്‍ ബീഫ് ചാക്കില്‍ കെട്ടി പോകുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.
50ഓളം വരുന്ന ആള്‍ക്കൂട്ടമാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാക്കിലെ മാംസം മൃഗഡോക്ടര്‍ പരിശോധിച്ച് പശുവിറച്ചിയാണെന്ന് പറഞ്ഞതോടെയാണ് കേസെടുത്തത്. പ്രതികളെ മര്‍ദ്ദിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും. പരാതി നല്‍കിയാല്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത് അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post a Comment