തെലുങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പിയുപടെ ഓപ്പറേഷന്‍ താമരക്ക് പിന്നില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയണെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. റ്റി ആര്‍ എസ് എം എല്‍ എ മാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിനു ചുക്കാന്‍ പിടിച്ചത് തുഷാര്‍ വെള്ളപ്പിള്ളിയാണെന്ന് അറസ്റ്റിലായ മൂന്ന് എജന്റുമാരും വെളിപ്പെടുത്തിയെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. മൂന്ന് ഏജന്റുമാരും തുഷാറുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ വിവരങ്ങളും ചന്ദ്രശേഖര്‍ റാവു പത്ര സമ്മേളനത്തില്‍ പുറത്തുവിട്ടു.
തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നാണ് ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. 100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാന്‍ സര്‍ക്കാരുകളെ കൂടി അട്ടിമറിക്കാനായിരുന്നു ദ്ധതി. ഏജന്റുമാര്‍ ടിആ എസ് എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും ചന്ദ്രശേഖര്‍ റാവു മാധ്യമങ്ങള്‍ക്ക് നല്‍കി.ഇപ്പോള്‍ കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ചെയര്‍മാനാണ് തുഷാര്‍ വെള്ളാപ്പള്ളി.
തെലുങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എ മാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരിനെ വീഴ്ത്താനായിരുന്നു ബി ജെ പി ശ്രമമെന്ന് ചന്ദ്രശേഖര്‍ റാവു ആരോപിച്ചുഹൈദരാബാദില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച കെസിആര്‍, ബിജെപി ഏജന്റുമാരുടെ ഇടപെടല്‍ വ്യക്തമാക്കുന്ന വീഡിയോ തെളിവുകളും ഫോണ്‍ രേഖകളും മാധ്യമങ്ങള്‍ക്ക് കൈമാറി. എജന്റുമാര്‍ എംഎല്‍എമാരോട് സംസാരിച്ച ശേഷം, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതിന്റെയും തെളിവുകളുമുണ്ടെന്ന്ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
Post a Comment