ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഹൈദരാബാദില്‍ നിന്ന് യുപിയിലെത്തിയ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ഹൈദരാബാദ് സ്വദേശിയായ 25 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ ഷെഹ്സാദിനെ പോലീസ് അറസ്റ്റ് ചെയ്ത്തിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ ഇവര്‍ പരസ്പരം കാണാറുണ്ടായിരുന്നു.യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് സമ്മതിച്ചിരുന്നില്ല.പിന്നീട് വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഷെഹ്സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിയ്ക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മൃതദേഹം സമീപത്തുള്ള സെക്യൂരിറ്റി എജന്‍സി ഓഫീസില്‍ ഉപേഷിച്ച നിലയിലാണ് കണ്ടെത്തിയത്.
യുവതിയുടെ കൈയ്യിലുണ്ടായിരുന്ന ഐഡികാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്, മാത്രമല്ല സംഭവസ്ഥലത്തുനിന്നും ഒരു ഫോണും കൂടി കണ്ടെടുത്തിട്ടുണ്ട്. കാമുകനായ ഷെഹ്‌സാദുള്‍പ്പെടെ 2 പേരെ പോലീസ് അറസ്റ്റുചെയ്തു.
കടുത്ത മദ്യപാനിയായ ഇയാള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായോ എന്ന് അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.
Post a Comment