മലപ്പുറം: തെങ്ങ് തലയിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കൽകകഞ്ചേരിയിലാണ് സംഭവം. കൽപകഞ്ചേരി പറവന്നൂരിൽ പരിയാരത്ത് അഫ്സലിന്റെ മകൻ അഹമ്മദ് സയ്യാൻ ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 5.30നാണ് അപകടമുണ്ടായത്. വീടിന് പിന്നിലുള്ള ബന്ധുവീട്ടിലേക്ക് വല്യമ്മയോടൊപ്പം നടന്നുപോകുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന തെങ്ങ് കുട്ടിയുടെ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഷാനിബ. സഹോദരികൾ: അംന, സജ.
Post a Comment