Join News @ Iritty Whats App Group

'ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ല'; സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഓപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ എതിര്‍ത്തതിന് മാറ്റി നിര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സര്‍ക്കാരാണ് പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയത്. സര്‍വകലാശാല ഭരണത്തില്‍ ഇടപെടാതിരുന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് അതേ ഭഷയില്‍ മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ വിദശീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group