വയനാട്: മീനങ്ങാടിയിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കെണിയിലായി. കുപ്പമുടി എസ്‌റ്റേറ്റ് പൊന്മുടികോട്ടയിലെ കൂട്ടിലാണ് കടുവ പെട്ടത്. ഇന്നു രാവിലെയാണ് കടുവ കൂട്ടിലകപ്പെട്ടതായി കണ്ടത്.
ഒരുമാസമായി കൃഷ്ണഗിരി മേഖലയില്‍ കടുവ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. 10 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കടുവയാണ്. 30 ഓളം കേന്ദ്രങ്ങളില്‍ കടുവയ്ക്കായി നിരീക്ഷണ കാമറകളും കൂടുകളും സ്ഥാപിച്ചിരുന്നു. നൂറിലേറെ വനംവകുപ്പ് ജീവനക്കാര്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. നാട്ടുകാരുടെ വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിക്കുന്നത് പതിവായതോടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
Post a Comment