Join News @ Iritty Whats App Group

'ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താൻ'; വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ശശി തരൂര്‍


തിരുവനന്തപുരം: വിലക്ക് വിവാദത്തില്‍ മധ്യമങ്ങളോട് പ്രതികരിച്ച് ശശി തരൂര്‍ എംപി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയ പരിപാടി വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ആവര്‍ത്തിക്കുകയാണ് ശശി തരൂര്‍. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും അത് വിവാദമാക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും തരൂര്‍ മാധ്യമങ്ങള്‍ പറഞ്ഞു. ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഗ്രൂപ്പിന്‍റേയും ആളല്ല താൻ എന്ന് വ്യക്തമാക്കി ശശി തരൂര്‍, നേതാക്കൾ കാണണമെന്ന് ആവശ്യപ്പെട്ടൽ കാണുമെന്നും പ്രതികരിച്ചു. മന്നം ജയന്തിക്ക് ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് പറഞ്ഞ തരൂര്‍, മന്നം ജയന്തിക്ക് താൻ പോയാൽ ആർക്കാണ് ദോഷമെന്നും ചോദിച്ചു. 2024 ൽ മൽസരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബലൂൺ പൊട്ടിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ കയ്യിൽ സൂചിയുണ്ടോയെന്ന് നോക്കൂ എന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group