റെയിൽവേ ഗേറ്റിന് സമീപം നാണാറത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന കണ്ടൽകാടിലാണ് ഇന്ന് ഉച്ചയോടെ മൃതദ്ദേഹം കണ്ടത്. കണ്ടൽ കാടിലെ വെളളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വിവരം അറിഞ്ഞ് എടക്കാട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇടതൂർന്ന് കിടക്കുന്ന കണ്ടൽകാടിനിടയിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്
വിവരം വ്യാപിച്ചതോടെ നാട്ടുകാരും കൂട്ടങ്ങളായി ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്.
റെയിൽ വേ പാളത്തിനും നാണാറത്ത് റോഡിനുമിടയിലെ കണ്ടലിനിടയിൽ മൃതദ്ദേഹം എത്തിപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ പറയന്നത്.
Post a Comment