സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍. ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റിയാല്‍ സര്‍വകലാശാലകളില്‍ സിപിഎം നിയമനങ്ങള്‍ നടക്കുമെന്നും അതിനാല്‍ ഈ നിയമത്തെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.
സര്‍വ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാമെന്ന് നാല് തവണ കത്ത് നല്‍കി. അയ്യോ സാറേ പോകല്ലേ എന്ന് പറഞ്ഞ് കാലു പിടിച്ചു. പിന്നെ ധാരണ ഒപ്പിട്ടു. ഗവര്‍ണര്‍ പറഞ്ഞ പോലെ മുഖ്യമന്ത്രി കത്ത് എഴുതി കൊടുത്തു. എന്നിട്ട് ഇപ്പോള്‍ എന്തിനാണ് ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റുന്നത്?
ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റിയാല്‍ സര്‍വകലാശാലകളില്‍ സിപിഎം നിയമനങ്ങള്‍ നടക്കും. സര്‍വകലാശാല കമ്മ്യൂണിസ്റ്റ് വത്കരിക്കും.അതിനാല്‍ ഈ നിയമത്തെ എതിര്‍ക്കും. ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്നാണ് യുജിസി ചട്ടങ്ങള്‍ അട്ടിമറിച്ചത്. നാല് പ്രാവശ്യം ഗവര്‍ണര്‍ക്ക് കത്തയച്ച മുഖ്യമന്ത്രിയാണ് നമ്മളെ ആര്‍എസ്എസ് വിരുദ്ധത പഠിപ്പിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ ഓര്‍ഡിനന്‍സ് നടപ്പാകാന്‍ ഗവണര്‍ ഒപ്പിടണം.
Post a Comment