വത്സല സാരംഗി
ന്യൂഡൽഹി: 2020-21 അധ്യയന വർഷത്തെ രാജ്യത്തെ സ്കൂളുകളുടെ പ്രകടന നിലവാര സൂചികയിൽ കേരളം ഒന്നാമത്. പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. എന്നാൽ കേരളം ഉൾപ്പെടെയുള്ള ഈ സംസ്ഥാനങ്ങളെല്ലാം തന്നെ സൂചികയിലെ ലെവൽ 2 വിഭാഗത്തിലാണുള്ളത്. ലെവൽ ഒന്നിലെത്താൽ ഒരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല.
വിദ്യാഭ്യാസ മന്ത്രാലയവും സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേർന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി പുറത്തിറക്കിയ 2020-21 പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് (PGI) റാങ്കിംഗിലാണ് കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഏറ്റവും ഉയർന്ന സ്‌കോറുകളോടെ ലെവൽ രണ്ടിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് സൂചിക പുറത്തിറക്കിയത്. വിവിധ സൂചകങ്ങൾ പരിശോധിച്ച് സമഗ്രമായ വിശകലനം നടത്തിയാണ് സംസ്ഥാനങ്ങൾക്ക് റാങ്കിംഗ് നൽകിയിരിക്കുന്നത്.
Post a Comment