മലപ്പുറം: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പരാമർശങ്ങളിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ തൃപ്തിയുണ്ടെന്ന് മുസ്ലിം ലീഗ്. ആര്‍എസ്എസ് പ്രസ്താവന ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുകിട്ടിയെന്നും വിഷയം കോണ്‍ഗ്രസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.
കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന നാക്കുപിഴയാണെന്ന് വിശ്വസിക്കാന്‍ കഴിയാത്തത് കൊണ്ടാണ് പ്രതികരിച്ചതെന്ന് സലാം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും കെ. സുധാകരനും സാദിഖലി തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. മുസ്ലിം ലീഗ് യു.ഡി.എഫിൽ തുടരുക തന്നെ ചെയ്യുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സലാം മാധ്യമങ്ങളോട് പറഞ്ഞു..
കെപിസിസി അദ്ധ്യക്ഷനെ മാറ്റാന്‍ ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുടുംബത്തില്‍ നടക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാന്യമായി പരിഹരിക്കുന്നത് സ്വാഭാവികം. ലീഗിന്റെ പ്രതികരണത്തില്‍ ഫലമുണ്ടായി. സുധാകരന്റെ പ്രസ്താവന കേരള സമൂഹത്തില്‍ ഉണ്ടാക്കിയ ആഘാതങ്ങള്‍ കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തുകയാണ് ലീഗ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ പരാമര്‍ശം കൈകാര്യം ചെയ്യേണ്ടത് കോണ്‍ഗ്രസാണ്. ഉചിതമായ രീതിയില്‍ കോണ്‍ഗ്രസ് അത് ചെയ്യുമെന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Post a Comment