തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാർ വിജിലൻസിന്‍റെ വലയിൽ വിഴുന്നതിൽ റെക്കോർഡ്. ഈ വർഷം ഇതുവരെ 42 പേരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. റവന്യൂ വകുപ്പിലെ ജീവനക്കാരാണ് ഏറ്റവും കൂടൂതൽ പിടിയിലായത്.
കൈക്കൂലി വാങ്ങരുത്, നൽകരുത് എന്ന് പലവട്ടം മുന്നറിയപ്പ് നൽകിയിട്ടും ഒന്നും ചെവിക്കൊള്ളാതെ പണം വാങ്ങുന്നവരും നൽകുന്നവരുമുണ്ട്. വഴിവിട്ട രീതിയിൽ കാര്യസാധ്യത്തിനും ചുവപ്പുനാടയിലെ ഫയൽ നീക്കത്തിന് വേഗം കൂട്ടാനുമാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നത്. കൈക്കൂലി നൽകാൻ മനസ്സില്ലാത്തവർ വിജിലൻസിനോട് ചേർന്ന് നിന്നതോടെയാണ് സംസ്ഥാനത്ത് അഴിമതിക്കാർ കയ്യോടെ പിടിലായത്. പാലക്കാട് ജില്ലയിലെ കോങ്ങാട് വില്ലേജിലെ വില്ലേജ് അസിസ്റ്റന്‍റുമാർ പട്ടയം നൽകുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയതാണ് ഈ വർഷത്തെ ആദ്യകേസ്. ഏറ്റവും ഒടുവിൽ കേരളത്തിന്റെ തെക്ക് വടക്ക് വത്യാസമില്ലാതെ മണിക്കൂറുകളുടെ വത്യാസത്തിൽ രണ്ട് ഉദ്യോഗസ്ഥർ പിടിയിലായി.
വയനാട് മുട്ടിൽ ഗ്രാമപഞ്ചായ്ത്ത ക്ലാർക്ക് കെ രഘു, തിരുവനന്തപുരം കുളത്തൂർ ഗ്രാമപഞ്ചായത്തിലെ സ്ക്രട്ടറി സന്തോഷ് എന്നിവരാണ് ഇന്നലെ വിജിലൻസിന്റെ വലയിലായത്. വയനാട്ടിൽ നിർമാണം പൂർത്തിയായ കെട്ടിട നന്പറർ നാൽകാനാണ് കൈക്കൂലി വാങ്ങിയതെങ്കിൽ തിരുവനന്തപുരത്ത പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയിക്കായാണ് കരാറുകാരനിൽ നിന്ന് പണം വാങ്ങിയത്. സംസ്ഥാനത്ത് റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ കൈക്കൂലിക്കാരെ കണ്ടെത്തിയത്. 14 വീതം ഉദ്യോഗസ്ഥരെയാണ് ഇരു വകുപ്പുകളിലുമായി ഈ വർഷം പിടികൂടിയത്.
അതേസമയം മൈനിങ്ങ് ആന്റ് ജിയോളജി, ഫിഷറീസ് , വനം തുടങ്ങിയ വകുപ്പുകളിൽ അഴിമതിക്കാർ വിളയാടുന്നുവെന്ന് വിവരമുണ്ടെങ്കിലും ഒരാളെ പ്പോലും പിടികൂടാൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ തുകയുമായി പിടിലായത് ആലപ്പുഴ അരൂർ പഞ്ചായത്ത് സെക്രട്ടറി പി വി മണിയപ്പനാണ്. ഒരു ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. സാധാരണക്കാരുടേയും കരാറുകാരുടേയും കൈകളിൽ നിന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ അനധികൃതമായിയിങ്ങനെ പണം പിരിക്കുന്നത്.
Post a Comment