Join News @ Iritty Whats App Group

വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; മുദ്രപത്രത്തില്‍ കരാറെഴുതി വധു!


കൊടുവായൂര്‍: ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ചെയ്ത് ശല്യംചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്.

വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍ പ്രചാരണമേറ്റെടുത്തു. ഇതോടെ, വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസയും കുമിഞ്ഞുകൂടി. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിങ്ങിലും.

Post a Comment

Previous Post Next Post
Join Our Whats App Group