സംസ്ഥാനത്തിന്റെ
വിവിധ മേഖലകളിൽ ചെങ്കണ്ണ് രോഗം
പടരുന്നു. കുട്ടികൾക്കിടയിലാണ് രോഗം
കൂടുതൽ വ്യാപകമാകുന്നത്. രോഗവ്യാപനത്തെ തുടർന്ന് പല സ്കൂളുകളിലും
കുട്ടികളുടെ ഹാജർനില കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ചെങ്കണ്ണ് ബാധിച്ച്
ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് നേത്രരോഗ വിദഗ്ധരും പറയുന്നു. ചെങ്കണ്ണ് മുമ്പ് ചൂടുകാലത്താണ് കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ഏതു കാലത്തും
ആളുകളിൽ കണ്ടുവരുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോൾ രോഗവ്യാപനം കൂടാൻ കാരണമായി ആരോഗ്യ വിദഗ്ധർ പറയുന്നത്. സാധാരണഗതിയിൽ
ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും
വേണ്ടവിധത്തിലുള്ള
പരിചരണവും ചികിത്സയും ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും
ആരോഗ്യ വകുപ്പ്
അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Post a Comment