ഇരിട്ടി: നഗരസഭാ പ്രദേശത്ത് അംഗീകാരമില്ലാത്ത വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കാൻ ഇരിട്ടി നഗരസഭയിൽ വച്ച് ചേർന്ന നഗര കച്ചവട സമിതിയിൽ തീരുമാനം. വഴിയോര കച്ചവട ജീവനോപാധി സംരക്ഷണവും, കച്ചവട നിയന്ത്രണവും നിയമം 2014 പ്രകാരം സർവ്വേ നടത്തി കണ്ടെത്തി നഗര കച്ചവട സമിതി അംഗീകരിച്ച വഴിയോര കച്ചവടക്കാർ അവർക്കു അനുവദിച്ച സ്ഥലങ്ങളിൽ വാഹന ഗതാഗതത്തിനും, പൊതു ജന സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കാതെ മാത്രമേ കച്ചവടംചെയ്യാൻപാടുള്ളു.സർവേയിൽ ഉൾപ്പെടാത്തതും, അംഗീകാരം ലഭിക്കാത്തതുമായ അനധികൃത കച്ചവടങ്ങളെ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു.
കച്ചവട നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ കണ്ടെത്തി അംഗീകരിച്ച കച്ചവടക്കാർക്ക് 2022 നവംബർ 14ന് തിരിച്ചറിയൽ കാർഡ് നൽകുവാനും തീരുമാനിച്ചു.
Post a Comment