Join News @ Iritty Whats App Group

ശബരിമല ദർശനത്തിനെത്തിയ ഭക്തൻ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ദർശനത്തിനെത്തിയ എറണാകുളം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. എറണാകുളം പള്ളിപ്പുറം കോവിലകത്തുംകടവ്‌ കളത്തിൽ മൽഗോഷാണ്‌ (45) മരിച്ചത്‌. പകൽ പന്ത്രണ്ടോടെ മലകയറുന്നതിനിടെ അപ്പാച്ചിമേടിനുസമീപത്തുവച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടു. തലവേദനയും ഛർദിലുംമൂലം വിശ്രമിക്കുന്നതിനിടെയായിരുന്നു നെഞ്ചുവേദന.
സമീപത്തെ കാർഡിയാക്‌ സെന്ററിലെത്തിച്ച്‌ നടത്തിയ പരിശോധനയിൽ ഹൃദയമിടിപ്പ്‌ കുറവാണെന്ന്‌ കണ്ടെത്തി. ഉടനെ പമ്പയിലെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുനമ്പം ഹാർബറിൽ സിഐടിയു യൂണിയനിലെ മത്സ്യ കയറ്റിറക്ക്‌ തൊഴിലാളിയായ മൽഗോഷ്‌ സഹോദരങ്ങൾക്ക്‌ ഒപ്പമാണ്‌ ശബരിമലയിലെത്തിയത്‌.

മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക്‌ വിട്ടുനൽകി. കഴിഞ്ഞയാഴ്ച നെഞ്ചുവേദനയെതുടർന്ന്‌ മൽഗോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം ഞായർ രാവിലെ ഒമ്പതിന്‌ വീട്ടുവളപ്പിൽ. ഭാര്യ: എസ്റ്റിലിറ്റ. മക്കൾ: നിവേദിത, മിസ്‌പ

Post a Comment

Previous Post Next Post
Join Our Whats App Group