പാലോട്ട് പള്ളി:- വളർന്നുവരുന്ന തലമുറയിൽ ധാർമികമായ ബോധവും മതപരമായ ചിന്തയും സന്നിവേശിപ്പിക്കാൻ അധ്യാപക സമൂഹം തയ്യാറാവണമെന്നും വിദ്യാഭ്യാസ രീതികൾ പരിഷ്കരിക്കുമ്പോൾ അതിനുതകുന്ന വിധത്തിലുള്ള പാഠ്യപദ്ധതികൾ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാധ്യക്ഷൻ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി പ്രസ്താവിച്ചു.
മദ്രസ റെയിഞ്ച് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 53 റേഞ്ചുകളിൽ നടപ്പാക്കുന്ന മോഡൽ ക്ലാസിൻ്റെ രണ്ടാംഘട്ട ദക്ഷിണമേഖലാ ശില്പശാല പാലോട്ട് പള്ളി കളറോഡ് ഇഷാഅത്തുൽ ഉലൂം മദ്രസയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഉപാധ്യക്ഷൻ അബ്ദുറഹ്മാൻ മിസ്ബാഹി അധ്യക്ഷത വഹിച്ചു.അൻവർ ഹൈദരി ശിവപുരം, മുസമ്മിൽ ഫൈസി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
കെ.എസ് അലി മൗലവി, മിഖ്ദാദ് ഫൈസി പാലോട്ടു പള്ളി
, അബ്ദുറഷീദ് അസ്ഹരി സിറ്റി, ജുനൈദ് ദാരിമി കളറോഡ്, അബ്ദുൽ ജലീൽ പി പി എന്നിവർ പ്രസംഗിച്ചു. കെ.പി നൗഷാദ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഷംസുദ്ദീൻ ഹാജി ഹാജി പതാക ഉയർത്തി.
തലശ്ശേരി,ഇരിട്ടി, പാനൂർ, മൗവഞ്ചേരി, കണ്ണൂർ എന്നീ മേഖലകളിലെ 28 റെയിഞ്ചുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2 വീതം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.ഖുർആൻ, തജ് വീദ് എന്നീ വിഷയങ്ങളിലായാണ് ശിൽപശാല നടന്നത്
Post a Comment