Join News @ Iritty Whats App Group

കോളേജ് വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


സുൽത്താൻ ബത്തേരി: വയനാട് മീനങ്ങാടിയിൽ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണൻ്റെ മകൻ അക്ഷയ് ആണ് മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തിൽ കിണറിന് സമീപം മൊബൈലും ചെരുപ്പും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group