ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ പാലാ ഗവൺമെന്റ് ഹയർ സെക്കന്റ്‌റി സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് യഥാക്രമം റിഷാൽ കെ ടി, ഫിദ ഇ എന്നിവർ മുപ്പത്തൊൻപത് ക്ലാസ് പ്രതിനിധികളിൽ ഇരുപത് പ്രതിനിധികളുടെ വോട്ട് നേടി വിജയിക്കുകയും, തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകൻ വോട്ടു നില തിരഞ്ഞെടുപ്പ് ഹാളിൽ അറിയിക്കുകയും, ഇരുവരേയും വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വിവരം പുറത്തറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചില പി ടി എ ഭാരവാഹികളുടെയും ഇടത് അധ്യാപക സംഘടനാ നേതാക്കളുടെയും സഹായത്തോടെ പുറത്ത് നിന്ന് സംഘടിച്ചെത്തിയ എസ് എഫ് ഐ നേതാക്കൾ തിരഞ്ഞെടുപ്പ് ഹാളിൽ അതിക്രമിച്ച് കയറി ബഹളം വെക്കുകയും തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭരണകക്ഷി അനുകൂലികളുടെ ഭീഷണിക്ക് വഴങ്ങി തിരഞ്ഞെടുപ്പിന്റെ തുടർനടപടിക്രമങ്ങൾ അധ്യാപകർ നിർത്തിവെക്കുകയും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയും ചെയ്തു. ഈ സംഭവം തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
എത്രയും പെട്ടന്ന് തന്നെ തിരഞ്ഞെടുപ്പിന്റെ തുടർ നടപടികൾ നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് എം എസ് എഫ് ആവിശ്യപ്പെടുകയാണ്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി എം എസ് എഫ് മുന്നോട്ട് വരാൻ തയ്യാറാവുമെന്ന് എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം ഭാരവാഹികൾ പ്രസ്ഥാപിച്ചു.
Post a Comment