തിരുവനന്തപുരം: ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഗവർണർ ഒപ്പിടാതെ മടക്കി. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ ഓർഡിനൻസ് മടക്കി അയച്ചത്. ഓർഡിനൻസിന് പകരം സഭാസമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്. തന്നെ മാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണം ആണെങ്കിൽ രാഷ്ട്രപതിയ്ക്ക് അയക്കുമെന്നും ഗവർണർ വ്യകത്മാക്കിയിരുന്നു. സംസ്ഥാനത്തെ 14 സർവ്വകാലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തിരുന്നത്.
കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്കൃതം സർവ്വകലാശാലകളിൽ ഒരു ചാൻസിലർക്ക് ചുമതല നൽകും. കുസാറ്റ്, സാങ്കേതിക സർവ്വകലാശാല,ഡിജിറ്റൽ സർവ്വകലാശാല എന്നിവയിൽ മറ്റൊരാൾക്ക് ചുമതല. ആരോഗ്യ സർവ്വകലാശാലയിലും, ഫിഷറീസ് സർവ്വകലാശാലയിലും പ്രത്യേകം ചാൻസിലർമാർ ഇതായിരുന്നു ഓർഡിനന്‍സിലൂടെ ലക്ഷ്യമിട്ടിരുന്നത്.
Post a Comment