പാലക്കാട്: വടക്കഞ്ചേരിയിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷതിനിടെ യുവാവിന് വെട്ടേറ്റു. വടക്കഞ്ചേരി സ്വദേശി അരുണിനാണ് വെട്ടേറ്റത്. സംഭവത്തിൽ രഞ്ജിത് എന്ന യുവാവിനെതിരെ വടക്കഞ്ചേരി പൊലീസ് വധശ്രമത്തിന് കേസെടുത്തു. അരുണിന്റെ സുഹൃത്തായ പെൺകുട്ടിയുടെ ഫോൺ നമ്പർ രഞ്ജിത്ത് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ സമീപത്തെ കരിക്ക് വിൽപ്പനക്കാരുടെ കത്തിയെടുത്തു രഞ്ജിത്ത് അരുണിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കാലിനു വെട്ടറ്റ അരുണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചതിന് യുവാക്കൾ ഏറ്റുമുട്ടി, ഒരാൾക്ക് വെട്ടേറ്റു
News@Iritty
0
Post a Comment