Join News @ Iritty Whats App Group

പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി വലിച്ചുകീറിയത് ഫാന്‍സുകാര്‍ ഉയര്‍ത്തിയ പോര്‍ച്ചുഗല്‍ പതാക; ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍



പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ച് ബിജെപി പ്രവര്‍ത്തകന്. കണ്ണൂരിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡയില്‍ എടുത്തു. എന്നാല്‍, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിച്ചു. ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ചാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ കണ്ണൂരില്‍ ടീമിന്റെ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു.

നേരത്തെ പോര്‍ച്ചുഗലിനെ അനൂകിലിച്ച് വെച്ച ഫ്‌ളെക്‌സും വിവാദത്തിലായിരുന്നു. കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഫുടബോള്‍ ആവേശം സജീവമാകുമ്പോള്‍ പാടത്തും പറമ്പിലുമെല്ലാം മെസിയും നെയ്മറും റൊണാള്‌ഡോയുമാണ് നില്‍ക്കുന്നത്. ബ്രസീല്‍ അര്ജന്റീന ആരാധകര്‍ എന്നതില്‍ കൂടുതല്‍ ആണെങ്കിലും റൊണാള്‍ഡോ എന്ന താരത്തെ ഇഷ്ടപെടുന്നതിനാല്‍ പൊച്ചുഗലിനെ ഇഷ്ടപ്പെടുന്നവരും മോശമാക്കുന്നില്ല.

അതില്‍ റൊണാള്‍ഡോക്ക് ആശംസ നേര്‍ന്ന ഒരു ഫ്‌ളക്‌സ് ഇപ്പോള്‍ താരം ആയിരിക്കുകയാണ്. വന്നത് അവസാനമെങ്കിലും പോകുന്നത് ആദ്യമായിരിക്കും ഇതില്‍ എഴുതിയത് ഇങ്ങനെയാണ്. റൊണാള്‍ഡോക്കും കൂട്ടര്‍ക്കും ലോകകപ്പ് യോഗ്യത കിട്ടിയത് അവസാനം ആണല്ലോ അത് ഉദ്ദേശിച്ചാണ് അവസാനം എന്നെഴുതിയതെങ്കില്‍ ആദ്യമായിരിക്കും എന്നതിലൂടെ ബ്രസീലിന്റെ പുറത്താക്കല്‍ ആയിരിക്കും ഉദ്ദേശിച്ചതെന്നും എതിര്‍ ആരാധകര്‍ പറയുന്നു.
ഫ്‌ളക്‌സ് വച്ച് എയറില്‍ കയറിയതിന് ശേഷം വീണ്ടും കേരളത്തില്‍ നിന്ന് പോര്‍ച്ചുഗല്‍ വാര്‍ത്ത ലോക ശ്രദ്ധനേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group