തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്ന് കുറ്റപ്പെടുത്തി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിൽ നിന്നുള്ള സമ്മർദ്ദം സഹികെട്ടപ്പോഴാണ് ഗവർണർ എന്ന നിലയിൽ തിരുത്താൻ തുടങ്ങിയത്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവെച്ചു. നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ? അതിന് തെളിവുണ്ടെങ്കിലും രാജിവെക്കാം. സർവകലാശാലയുടെ സ്വതന്ത്രമായ അധികാരത്തിൽ കൈകടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
നിയമവിരുദ്ധമായ എന്തെങ്കിലും താൻ ചെയ്തോ? തെളിയിച്ചാൽ രാജിവെക്കാൻ തയ്യാർ: ഗവർണർ
News@Iritty
0
Post a Comment