തിരുവനന്തപുരം: പുറത്താക്കിയ വിസിമാർക്ക് കാരണം കാണിക്കുന്നതിന് ഗവർണർ അനുവദിച്ച സമയപരിധി നാളെ തീരും.പുറത്താക്കാതിരിക്കാനുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാൻ നിർദേശിച്ചാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.ആറ് വിസിമാരാണ് ഇതുവരെ മറുപടി നൽകിയത്.മറ്റ് വിസിമാർ കൂടി ഇന്നും നാളെയുമായി മറുപടി നൽകുമെന്നാണ് കരുതുന്നത്.എല്ലാവരുടെയും മറുപടി കിട്ടിയ ശേഷം ഗവർണർ തുടർ നടപടികളിലേക്ക് കടന്നേക്കും.ഗവർണർ നാളെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ നിയമ നിർമ്മാണത്തിന് സർക്കാരിന് സിപിഎം അനുമതി നൽകും. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന. ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ. 15ാംതിയതിയിലെ രാജഭവൻ സമരത്തിൽ ഡിഎംകെ പ്രതിനിധിയെ പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്. സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
Post a Comment