Join News @ Iritty Whats App Group

ലൈസന്‍സ് റദ്ദാക്കിയതിന്‍റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിന് തടസമെന്ത് ? മീഡിയാവണ്‍ കേസിൽ സുപ്രീംകോടതി



ദില്ലി : മീഡിയാവണ്‍ ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കിയതിന്‍റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന് സുപ്രീംകോടതി. സുരക്ഷാ അനുമതി നിഷേധിച്ചതിന് ആധാരമായ കാര്യങ്ങള്‍ അറിയാതെ എങ്ങനെയാണ് അനുമതി നിഷേധിക്കപ്പെട്ടവര്‍ നിയമ നടപടി സ്വീകരിക്കുകയെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. 'എത്ര ഗുരുതരമായ കേസ് ആയാലും കുറ്റപത്രത്തില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. ദേശസുരക്ഷ നിയമപ്രകാരം തടവിലാക്കുമ്പോള്‍ പോലും അതിന്‍റെ കാരണം വ്യക്തമാക്കണം. അതുപോലെ, ദേശ സുരക്ഷ ലംഘിക്കുന്ന എന്ത് കാര്യമാണ് ചെയ്തതെന്ന് ചാനല്‍ ഉടമകളെ അറിയിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേയെന്നും കോടതി ചോദിച്ചു'. മീഡിയവണ്‍ ചാനലിന്‍റെ ഡൗണ്‍ലിങ്കിങ് ലൈസന്‍സ് പുതുക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. ലൈസന്‍സ് വിലക്കിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വാദം നാളെ തുടരും.

Post a Comment

Previous Post Next Post
Join Our Whats App Group