മലപ്പുറം : മലപ്പുറത്ത് കൊലക്കേസ് പ്രതി മരിച്ചനിലയിൽ. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെയായ സൗജത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകനെ വിഷയം കഴിച്ച നിലയിലും കണ്ടെത്തി.
കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഇവരെ കൊലപ്പെടുത്തിയതാണെന്ന് സംശയം. ഭര്‍ത്താവിനെ കൊന്ന കേസിൽ ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
2018 ലായിരുന്നു സൗജത്തിന്റെ ഭര്‍ത്താവായ സവാദിന്റെ കൊലപാതകം. സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് ബഷീര്‍ വിദേശത്തേക്ക് മുങ്ങി. വര്‍ഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികൾ.
Post a Comment