Join News @ Iritty Whats App Group

വാട്സാപ്പിലൂടെ സിബിൽ സ്കോർ പരിശോധിക്കാം; എക്‌സ്‌പീരിയൻ ഇന്ത്യ നൽകുന്ന സൗജന്യ സേവനം

വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിലേക്ക് വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെഡിറ്റ് സ്‌കോർ ? ഒരു വ്യക്തിക്ക് എത്ര രൂപ വരെ  വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്.

ബാങ്കിൽ എത്തുമ്പോൾ ആയിരിക്കും ക്രെഡിറ്റ് സ്‌കോർ കുറവുള്ളത് പലപ്പോഴും അറിയുക. ഇങ്ങനെ വരുമ്പോൾ വായ്പ തുക കുറയും. വായ്പ എടുക്കാൻ എത്തുന്നതിന് മുൻപ് തന്നെ എങ്ങനെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കും ? ഇതിനായി ഇനി ബാങ്കുകളിലോ വായ്പ ലഭിക്കുന്നിടത്തോ എത്തേണ്ട പകരം വാട്സാപ്പിലൂടെ തന്നെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം.  എക്‌സ്‌പീരിയൻ ഇന്ത്യ എന്ന ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ഡിസിഷനിംഗ് കമ്പനിയാണ്  വാട്സാപ്പിലൂടെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ കണ്ടെത്താൻ സഹായിക്കുന്നത്.

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്ട് 2005 പ്രകാരം ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യത്തെ ക്രെഡിറ്റ് ബ്യൂറോയാണ് എക്സ്പീരിയൻ ഇന്ത്യ. വാട്സാപ്പിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് സ്‌കോർ സൗജന്യമായി പരിശോധിക്കാം. ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്രെഡിറ്റ് ബ്യൂറോ ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നത്. ഇനി മുതൽ വാട്സാപ്പിലൂടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുകയും അനലൈസ്‌ ചെയ്യാനും കഴിയും. 
  
വാട്സാപ്പിലൂടെയുള്ള സേവനത്തിന്റെ നേട്ടം എന്തെന്നാൽ, ഒരു വ്യക്തിക്ക് സ്ഥല സമയ പരിമിതികളില്ലാതെ എവിടെയിരുന്നും ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാവുന്നതാണ്. പതിവായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുന്നതിലൂടെ  മികച്ച ഒരു ക്രെഡിറ്റ് പ്രൊഫൈൽ നിലനിർത്താൻ ഒരു വ്യക്തിക്ക് സാധിക്കും. അത് ഭാവിയിൽ വായ്പകൾ ലഭിക്കാൻ സഹായകമായിരിക്കും. 

എക്‌സ്‌പീരിയൻ ഇന്ത്യയിലൂടെ എങ്ങനെ സൗജന്യമായി ക്രെഡിറ്റ് സ്കോർ പരിശോധിക്കാം ?

* എക്സ്പീരിയൻ ഇന്ത്യയുടെ വാട്ട്‌സ്ആപ്പ് നമ്പറായ +91-9920035444-ലേക്ക് 'ഹേയ്' എന്ന് മെസേജ് അയക്കുക.

* നിങ്ങളുടെ പേര്, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ പോലുള്ള കുറച്ച് അടിസ്ഥാന വിശദാംശങ്ങൾ നൽകുക. 

* വാട്ട്‌സ്ആപ്പ് വഴി നിങ്ങളുടെ എക്സ്പീരിയൻ ക്രെഡിറ്റ് സ്കോർ ലഭിക്കും.

* ക്രെഡിറ്റ് റിപ്പോർട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ- മെയിൽ ഐഡിയിൽ ലഭിക്കും.
 

Post a Comment

Previous Post Next Post
Join Our Whats App Group